Site iconSite icon Janayugom Online

വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ 22കാരന്‍ മരിച്ചു

സാമൂഹിക മാധ്യമത്തില്‍ ഇടാനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗൂഡിയാട്ടത്തിന് സമീപത്താണ് സംഭവം.

കേബിള്‍ ടിവി ഓപ്പറേറ്ററായ വസന്ത്കുമാറാണ് മരിച്ചത്. സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഗൂഡിയാട്ടത്തെ മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായാണ് വസന്തകുമാറും സുഹൃത്തുക്കളും എത്തിയത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

Eng­lish summary;22-year-old killed in train crash while film­ing video

You may also like this video;

Exit mobile version