Site iconSite icon Janayugom Online

സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ റെയ്ഡ്: 224 കോടിയുടെ കള്ളപ്പണം പിടികൂടി

മഹാരാഷ്ട്രയിലെ പൂനെ, താനെ എന്നിവ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പില്‍ നടത്തിയ റെയ്ഡില്‍ 224 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തി. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 23 ഇടങ്ങളിലായി ഈ മാസം ഒമ്പതിനാണ് റെയ്ഡ് നടന്നത്.

ഇന്ത്യയിലൊട്ടാകെ നിര്‍മ്മാണ സാമഗ്രികളുടെ മൊത്തചില്ലറ, വില്പന നടത്തുന്ന കമ്പനിയുടെ പ്രതിവര്‍ഷ വരുമാനം 6000 കോടിയിലധികമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പറഞ്ഞു. കണക്കില്‍പ്പെടാത്ത ഒരു കോടി രൂപയും 22 ലക്ഷത്തിന്റെ ആഭരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

സംഘം വ്യാജ വാങ്ങലുകള്‍ നടത്തിയിട്ടുണ്ടെന്നും കണക്കിൽ പെടാത്ത ഭീമമായ പണച്ചെലവ് നടത്തുകയും താമസ സൗകര്യങ്ങൾക്കായി 400 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തതിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഉയർന്ന പ്രീമിയത്തിൽ ഓഹരികൾ ഇഷ്യൂ ചെയ്തുകൊണ്ട് കമ്പനി മൗറീഷ്യസില്‍ നിന്നും വൻതോതിൽ വിദേശ ധനസഹായം നേടിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മുംബൈ, താനെ ആസ്ഥാനമായുള്ള ചില ഷെൽ കമ്പനികളുടെ ഹവാല ശൃംഖലയും കണ്ടെത്തിയതായും സിബിഡിടി അറിയിച്ചു.

eng­lish summary;224 crore cash seized from start­up company

you may also like this video;

Exit mobile version