Site iconSite icon Janayugom Online

പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം ; കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 പേര്‍

പന്ത്രണ്ട് വര്‍ഷത്തിനിടെ 16 ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2011 മുതല്‍ 16,63,440 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. ഇതില്‍ 2,25,620 പേരും കഴിഞ്ഞ വര്‍ഷമാണ് പൗരത്വം ഉപേക്ഷിച്ചത്. ഒരു ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചതാണ് ഈ വിവരങ്ങള്‍. ഏറ്റവും കുറവ് പേര്‍ പൗരത്വം ഉപേക്ഷിച്ചത് 2020ലാണ്, 85,256. 2015ല്‍ 1,31,489 പേര്‍ പൗരത്വം ഉപേക്ഷിച്ചു.

2016 (1,41,603), 2017 (1,33,049) എന്നിങ്ങനെയാണ് കണക്ക്. 2018ല്‍ 1,34,561 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാല്‍ 2019ല്‍ ഇത് 1,44,017 ആയി ഉയര്‍ന്നു. 2021ല്‍ വീണ്ടും വര്‍ധിച്ച് 1,63,370 ആയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം സ്വീകരിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും മന്ത്രി രാജ്യസഭയില്‍ അവതരിപ്പിച്ചു.

Eng­lish Sum­ma­ry: 225,620 Indi­ans gave up cit­i­zen­ship in 2022
You may also like this video

Exit mobile version