Site iconSite icon Janayugom Online

ഗാസയില്‍ കൊല്ലപ്പെട്ടത് 228 മാധ്യമപ്രവര്‍ത്തകര്‍

ഗാസയില്‍ ഇസ്രയേല്‍ സെെന്യത്തിന്റെ ആക്രമണത്തില്‍ പലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 228ആയി. പടിഞ്ഞാറൻ ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പലസ്തീൻ ഫോട്ടോ ജേണലിസ്റ്റായ ഇസ്മായിൽ അബു ഹതാബ് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വാര്‍ത്താ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. 

പലസ്തീൻ റിപ്പോർട്ടർമാരെ ആസൂത്രിതമായാണ് ഇസ്രയേല്‍ കൊലപ്പെടുത്തുന്നതെന്ന് ഗാസ ഭരണകൂടം ചൂണ്ടിക്കാട്ടി. അൽ-ബഖ ബീച്ച്‌ഫ്രണ്ട് വിശ്രമ കേന്ദ്രത്തിലും കഫേയിലും നടന്ന ആക്രമണത്തിലാണ് ഹതാബ് കൊല്ലപ്പെട്ടത്. ഹതാബിനെക്കുടാതെ 33 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫുട്ബോൾ താരം മുസ്തഫ അബു അമീറ, ആക്ടിവിസ്റ്റ് ഒമർ സെയ്‌നോ, വിഷ്വൽ ആർട്ടിസ്റ്റ് ഫ്രാൻസ് അൽ-സൽമി എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Exit mobile version