Site iconSite icon Janayugom Online

ലിബിയയില്‍ ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ലിബിയയില്‍ രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ട്രിപളിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ മിലിഷ്യകളെയും അഴിമതിയെയും പരിഹസിച്ച യുവ ഹാസ്യനടന്‍ മുസ്തഫ ബറാകയും ഉള്‍പ്പെടുന്നു. നെഞ്ചില്‍ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്. 2011ലെ ജനകീയ പ്രക്ഷോഭത്തില്‍ 30 വര്‍ഷത്തോളം രാജ്യം ഭരിച്ച മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെയാണ് ലിബിയയില്‍ ആഭ്യന്തരകലാപം രൂക്ഷമായത്.

രണ്ടുവര്‍ഷത്തോളമായി സംഘര്‍ഷങ്ങളൊന്നുമില്ലാതെ രാജ്യം ശാന്തമായിരുന്നു. സര്‍ക്കാര്‍ എതിരാളിയായ ഫത്ഹി ബഷഗ്ധയുടെ മിലിഷ്യയുടെ വാഹനവ്യൂഹത്തെ പിന്‍വലിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. പിന്നാലെ തലസ്ഥാനമായ ട്രിപളിയില്‍ ചെറിയ രീതിയില്‍ വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സമ്പന്നതയില്‍ കഴിഞ്ഞ ലിബിയ നിരന്തരമുണ്ടായ കലാപങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയതോടെയാണ് അസ്ഥിരമായത്. ലിബിയയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രംഗത്തുവന്നിട്ടുണ്ട്.

Eng­lish sum­ma­ry; 23 killed in clash­es in Libya

You may also like this video;

Exit mobile version