Site icon Janayugom Online

ഇറാഖിലെ സംഘര്‍ഷത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ ഷിയാ പുരോഹിതന്‍ മുഖ്താദ അല്‍-സദറിന്റെ അനുയായികളും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 380 പേര്‍ക്ക് പരിക്കേറ്റു. സദറിന്റെ അനുയായികളും സൈന്യവും ഇറാഖ് സേനയുമായി സംയോജിപ്പിച്ച മുന്‍ അര്‍ധസൈനികരായ ഹാഷെദ് അല്‍-ഷാബിയുടെ ആളുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വീണ്ടും ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും താമസിക്കുന്ന സുരക്ഷാ മേഖലയിലാണ് സംഘര്‍ഷം നടക്കുന്നത്. സദറിന്റെ ആയിരക്കണക്കിനുവരുന്ന അനുയായികള്‍ സര്‍ക്കാര്‍ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. കൊട്ടാരത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിമെന്റ് മറകള്‍ പ്രക്ഷോഭകാരികള്‍ തകര്‍ത്തു.

സദറിന്റെ എതിര്‍ചേരിയിലുള്ളവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയാണ് പ്രക്ഷോഭകാരികളുടെ ലക്ഷ്യം. സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് മന്ത്രിസഭായോഗം നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഗ്രീന്‍ സോണ്‍ പ്രദേശത്തുനിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്ഥാനപതികാര്യാലയങ്ങളും പൊതു- സ്വകാര്യ സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സൈന്യം പ്ര സ്താവനയിലൂടെ അറിയിച്ചു.

Eng­lish sum­ma­ry; 23 peo­ple were killed in the con­flict in Iraq

You may also like this video;

Exit mobile version