Site iconSite icon Janayugom Online

ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ അടിച്ചു, കെട്ടിത്തൂക്കി, യുവാക്കള്‍ നേരിട്ടത് അതിക്രൂര പീഡനം ; സൈക്കോ യുവദമ്പതികള്‍ പിടിയില്‍

യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂര പീഡനത്തിനിരയാക്കിയ യുവദമ്പതികള്‍ പിടിയില്‍. ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ റാന്നി സ്വദേശികളായ യുവാക്കളെയാണ് ഹണി ട്രാപ്പില്‍ കുടുക്കി ക്രൂര പീഡനത്തിനിരയാക്കിയത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചു.ജയേഷിന്റെ ഭാര്യ രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറില്‍. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

Exit mobile version