Site icon Janayugom Online

തമിഴ്​നാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് 24 പേർ ആശുപത്രിയിൽ

തമിഴ്​നാട് പുതുക്കോട്ടക്ക്​ സമീപം ബിരിയാണി കഴിച്ച്​ ദേഹസ്വാസ്ഥ്യമുണ്ടായ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട്ട അറന്താങ്കി റോഡിലെ എ വൺ ബിരിയാണി സെന്റർ എന്ന കടയിലെ ബിരിയാണി കഴിച്ചവർക്കാണ്​ ഭക്ഷ്യവിഷബാധയേറ്റത്​.

ബുധനാഴ്ച ഉച്ച മുതൽ കടയിൽനിന്ന്​ ബിരിയാണി കഴിച്ചവരിൽ മിക്കവർക്കും വയറുവേദന, വയറിളക്കം, ഛർദ്ദി, മയക്കം എന്നിവ അനുഭവ​പ്പെട്ടു. കോൺക്രീറ്റ്​ ജോലിയിലേർ​പ്പെട്ട 40 തൊഴിലാളികൾക്ക്​ കടയിൽനിന്ന്​ 40 പൊതി ബിരിയാണി പാർസലായി എത്തിച്ചു നൽകിയിരുന്നു.

മൊത്തം 24 പേരാണ്​ അറന്താങ്കി ഗവ. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്​. ഇതിൽ മൂന്ന്​ വിദ്യാർത്ഥികളും ഉൾപ്പെടും. അത്യാസന്ന നിലയിലായ കനിമൊഴി എന്ന പെൺകുട്ടിയെ പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. ഭക്ഷ്യ സുരക്ഷ‑ആരോഗ്യ വകുപ്പുദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി ബിരിയാണി സാമ്പിൾ ശേഖരിച്ചു. ​കട അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish sum­ma­ry; 24 hos­pi­tal­ized in Tamil Nadu for food poisoning

You may also like this video;

Exit mobile version