Site iconSite icon Janayugom Online

ജാര്‍ഖണ്ഡില്‍ ഇഡി റെയ്ഡില്‍ മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് 25 കോടി പിടികൂടി

ജാര്‍ഖണ്ഡില്‍ ഇഡി റെയ്ഡില്‍ മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് 25കോടി പിടികൂടി. ഗ്രാമവികസന മന്ത്രി ആലംഗീര്‍ ആലത്തിന്റെ സഹായിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം ഇഡി കേസെടുത്തു. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ റാഞ്ചിയിൽ ഒമ്പത് സ്ഥലങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്.

2023ൽ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു.ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന. ഒരു മുറിയിൽ നിറയെ നോട്ടുകെട്ടുകൾ കുന്നുകൂട്ടിയിട്ടതിന്റെ വീഡിയോ പുറത്തുവന്നു

Eng­lish Summary:
25 crore seized from house of min­is­ter’s aide in ED raid in Jharkhand

You may also like this video:

Exit mobile version