Site icon Janayugom Online

സൂറത്ത് വിമാനത്താവളത്തിൽ 25 കോടിയുടെ സ്വര്‍ണം പിടിച്ചു

ഗുജറാത്തിലെ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന 48.2 കിലോഗ്രാം സ്വർണ പേസ്റ്റ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ)പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടകളില്‍ ഒന്നാണിതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാർജയിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നും ഒരു ഉദ്യോഗസ്ഥനിൽ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.ബാഗേജിൽ ഒളിപ്പിച്ച 20 പാക്കറ്റുകളിലാണ് പേസ്റ്റ് രൂപത്തിലുള്ള 43.5 കിലോ സ്വർണം ഡിആർഐ കണ്ടെത്തിയത്. സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവര്‍ സ്വർണം കടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

അധികൃതരുടെ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ എമിഗ്രേഷൻ ചെക്ക് പോയിന്റിന് മുമ്പുള്ള ടോയ്‌ലറ്റിൽ വച്ച് സ്വർണം കൈമാറ്റം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ഡിആർഐ അറിയിച്ചു. പേസ്റ്റ് രൂപത്തിലുള്ള 4.67 കിലോഗ്രാം സ്വർണം ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. സൂറത്ത് വിമാനത്താവളത്തിൽ സംഘടിത കള്ളക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡിആര്‍ഐ അറിയിച്ചു. 

Eng­lish Summary:25 crore worth of gold seized at Surat airport
You may also like this video

Exit mobile version