Site iconSite icon Janayugom Online

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം ഉത്തരാഖണ്ഡ് ഹിമപാത അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ സർക്കാർ പുറത്തു വിട്ടു.അപകടത്തില്‍ ഉത്തരാഖഡ് സ്വദേശികളാണ് ഉള്‍പ്പെട്ടിടുള്ളത്. ഹിമാചൽ, ബംഗാൾ, ഹരിയാന, അസം, കർണാടക, തമിഴ്‌നാട്, തെലങ്കാന സ്വദേശികളും അപകടത്തിൽപ്പെട്ടു.

Eng­lish Summary:25 peo­ple died when the bus over­turned into Koka
You may also like this video

Exit mobile version