Site iconSite icon Janayugom Online

2,500 കോടിയുടെ മയക്കുമരുന്ന് കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍

2024 ൽ ദില്ലിയിൽ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ മുഖ്യസൂത്രധാരനായ പവൻ താക്കൂർ അറസ്റ്റിൽ. നിലവില്‍ ദുബൈയില്‍ കഴിയുന്ന ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. 

ദില്ലിയിൽ ഈ ആഴ്ച 282 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടിയിരുന്ന. ഇതിന് പിന്നിലും ഇയാളാണെന്നാണ് സൂചന. ഹവാല കള്ളപ്പണം വെളുപ്പിക്കല്‍ ഏജന്റായാണ് താക്കൂർ പ്രവർത്തനമാരംഭിച്ചത്. 

മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച കള്ളപ്പണം വിപുലമായ ‘ഹവാല’ സംവിധാനത്തിലൂടെയാണ് കടത്തിയത്. ഇന്ത്യ, ചൈന, സിംഗപ്പൂർ, ഹോങ്കോങ്, യുഎഇ എന്നിവിടങ്ങളിലെ ക്രിപ്‌റ്റോകറൻസി ഇടപാടുകളും അതിർത്തി കടന്നുള്ള ഷെൽ കമ്പനികളും ഇതിനായി ഉപയോഗിച്ചതിന് തെളിവുകളുണ്ട്.

Exit mobile version