Site iconSite icon Janayugom Online

ക്ഷേത്രങ്ങളുടെ 25187 ഏക്കർ ഭൂമി അനധികൃതമായി കയ്യേറി

മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 25187.4 ഏക്കർ ഭൂമി അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.

മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്പെഷ്യൽ ടീം സർവേ നടത്തി കണക്കാക്കിയത് പ്രകാരം 24693.4 ഏക്കർ ഭൂമിയിൽ കയ്യേറ്റം നടന്ന് അന്യാധീനപ്പെട്ടതായി കണ്ടെത്തിയുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 494 ഏക്കറോളം ഭൂമിയും അനധികൃത കയ്യേറ്റത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്തുള്ള ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കയ്യേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. കൂടൽ മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. അഞ്ച് ഏക്കറിലധികം ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.

മലബാർ ദേവസ്വം കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ബോർഡിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കമ്മിറ്റികൾ നിയമവിരുദ്ധമായി ഭക്തജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റികൾക്കും ഭാരവാഹികൾക്കും എതിരായി ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

eng­lish sum­ma­ry; 25187 acres of tem­ple land was ille­gal­ly encroached upon

you may also like this video;

Exit mobile version