Site iconSite icon Janayugom Online

സംസ്ഥാനത്ത് 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി വരുന്നു. വിവിധ ജില്ലകളിലായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഒല്ലൂരില്‍ റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 71 മേഖലകളില്‍ 25 സെന്റ് വരെ സൗജന്യ ഭൂമി തരം മാറ്റത്തിന് അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാര്‍ മൂന്നുവര്‍ഷക്കാലം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ 180877 പട്ടയങ്ങളാണ് നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പൊതുജനങ്ങള്‍ക്ക് സേവനം സമയബന്ധിതമായും സങ്കീര്‍ണതകളില്ലാതെ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Exit mobile version