മലയാളികള്‍ ഉള്‍പ്പെടെ 26 പേർ ആഫ്രിക്കയിൽ തടവിൽ. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലാണ് ഇന്ത്യക്കാരെ നേവി തടങ്കലിലാക്കിയിരിക്കുന്നത്. തടവിലാക്കപ്പെട്ടവരില്‍ 3 മലയാളികളാണുള്ളത്. ഇതില്‍ ഒരാള്‍ കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌ത വിസ്‌മയയുടെ സഹോദരന്‍ മര്‍ചന്റ് നേവി ഉദ്യോഗസ്ഥനായ വിജിത്താണ്.
നൈജീരിയന്‍ നേവിയുടെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ ജീവനക്കാരെ ഗനിയന്‍ നേവി കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോചനദ്രവ്യമായി ഇരുപത് ലക്ഷം ഡോളര്‍ കപ്പല്‍ കമ്പനി നല്‍കിയിട്ടും ഗിനിയ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍. അതേസമയം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും മോചനത്തിന് നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം.
English Summary: 26 people are imprisoned in Africa
You may also like this video