Site iconSite icon Janayugom Online

യുപിയിൽ ട്രാക്ടർ മറിഞ്ഞ് 26 തീർത്ഥാടകർ മരിച്ചു

ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തില്‍ മറിഞ്ഞ് 26 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രിയോടെയാണ് കാണ്‍പൂര്‍ ജില്ലയിലാണ് ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് 50-ഓളം പേരുമായി മടങ്ങുകയായിരുന്ന ട്രാക്ടർ. കാൺപൂരിലെ ഘതംപൂർ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായ ധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു. യാത്രാ ആവശ്യങ്ങൾക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.

Eng­lish Summary:26 pil­grims killed in trac­tor over­turn in U.P
You may also like this video

Exit mobile version