Site iconSite icon Janayugom Online

ഗുജറാത്തില്‍ നിന്ന് 1300 കോടി രൂപ വിലമതിക്കുന്ന 260 കിലോ ഹെറോയിൻ പിടികൂടി

ഗുജറാത്തിലെ കച്ച് ജില്ലയിലെ കാണ്ട്‌ല തുറമുഖത്ത് നിന്ന് 1300 കോടി രൂപ വിലമതിക്കുന്ന 260 കിലോ ഹെറോയിൻ പിടികൂടി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്.

പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ ഏകദേശം 1300 കോടി രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്. കണ്ടെയ്‌നറുകളിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഹെറോയിൻ കണ്ടെത്തിയത്.

Eng­lish summary;260 kg hero­in worth Rs 1,300 crore seized from Gujarat’s Kand­la port

You may also like this video;

Exit mobile version