Site iconSite icon Janayugom Online

വയോമിത്രം പദ്ധതിക്ക് 27.5 കോടി

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 27.5 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നഗരസഭകളുമായി ചേര്‍ന്നുകൊണ്ട് 65 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗണ്‍സിലിങ്, പാലിയേറ്റീവ് സേവനം, ഹെല്‍പ് ഡെസ്കിന്റെ സേവനം, വാതില്‍പ്പടി സേവനം എന്നിവ നല്കി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം. പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 27.5 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. 

Eng­lish Summary:27.5 crore for Vay­omitram project

You may also like this video

Exit mobile version