Site icon Janayugom Online

എബിജി ഷിപ്പ്‌യാർഡിന്റെ 2,747 കോടി കണ്ടുകെട്ടി

ABG

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ 2,747 കോടി രൂപയിലധികം വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. ഗുജറാത്തിലെ സൂറത്തിലും ദഹേജിലുമുള്ള കപ്പൽശാലകൾ, കൃഷിഭൂമികള്‍, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ വാണിജ്യ, പാർപ്പിട സ്ഥലങ്ങൾ, എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെയും ഗ്രൂപ്പ് കമ്പനികളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
22,842 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സ്ഥാപകൻ ഋഷി കമലേഷ് അഗർവാളിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ നടപടി.
വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 22,842 കോടി തട്ടിയെടുത്ത അഗർവാൾ, ഡയറക്ടർമാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരെയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. 2012 മുതൽ 2017 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 2019 നവംബറില്‍ എസ്ബിഐയുടെ നേതൃത്വത്തില്‍ സിബിഐക്ക് പരാതി നല്കുകയായിരുന്നു. 

Eng­lish Sum­ma­ry: 2,747 crore of ABG Ship­yard was confiscated

You may like this video also

Exit mobile version