Site iconSite icon Janayugom Online

ആയുധങ്ങള്‍ വാങ്ങാന്‍ 28732 കോടി

rajnathsinghrajnathsingh

ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, യന്ത്രതോക്കുകള്‍ എന്നിവയുള്‍പ്പെടെ 28,732 കോടി രൂപയുടെ ആയുധം സംഭരിക്കാനുള്ള സായുധസേനയുടെ ശുപാര്‍ശയ്ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസി യോഗത്തിലാണ് ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും കിഴക്കന്‍ ലഡാക്കിലും സുരക്ഷാ പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികരുടെ സംരക്ഷണം ശക്തമാക്കുന്നതിനാണ് പുതിയ ആയുധ സംഭരണം ഉറപ്പാക്കുന്നതെന്ന് കൗണ്‍സില്‍ അറിയിച്ചു.

Eng­lish Sum­ma­ry: 28732 crores to pur­chase arms

You may like this video also

Exit mobile version