Site iconSite icon Janayugom Online

രാജ്യത്തെ 30 ല്‍ 29 മുഖ്യമന്ത്രിമാരും കോടിപതികള്‍: ഒരു കോടി രൂപപോലുമില്ലാത്ത മുഖ്യമന്ത്രിയും ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ട്

CmsCms

ന്യൂഡൽഹി: രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ 29 പേരും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. മൊത്തം മുഖ്യമന്ത്രിമാരിൽ 29 പേരും (97 ശതമാനം) കോടീശ്വരന്മാരാണെന്നും ഓരോ മുഖ്യമന്ത്രിക്കും ശരാശരി ആസ്തി 33.96 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയാണ് ഏറ്റവും കൂടുതല്‍ സ്വത്തുള്ള മുഖ്യമന്ത്രി. 510 കോടി രൂപയാണ് ഇദ്ദേഹത്തിന് സ്വത്തായുള്ളത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്തിതില്‍നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.

അരുണാഞ്ചൽ പ്രദേശിലെ പേമ ഖണ്ഡു 163 കോടി, ഒഡീഷയിലെ നവീൻ പട്‌നായിക് 63 കോടി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിനും മൂന്ന് കോടിയിലധികം മൂല്യമുള്ള സ്വത്തുണ്ടെന്നാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് കോടിപതിയല്ലാത്ത ഒരേയൊരു മുഖ്യമന്ത്രി. 15 ലക്ഷം രൂപയാണ് ഇവരുടെ ആസ്തിയെന്നും എഡിആർ റിപ്പോര്‍ട്ടില്‍ പറയുന്നു. 28 സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹിയ്കക്കും പുതുച്ചേരിയ്ക്കും മുഖ്യമന്ത്രിമാരുണ്ട്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന് നിലവിൽ മുഖ്യമന്ത്രിയില്ല.

Eng­lish Sum­ma­ry: 29 of the coun­try’s 30 chief min­is­ters are crorepatis: Report­ed­ly, India has not even one crore rupees

You may also like this video

Exit mobile version