ഇന്ത്യ ആഗോള ഡിജിറ്റൽ കേന്ദ്രമായി ഉയർന്നുവരുമ്പോൾ, ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടങ്ങൾ ആണ് ഷെർപ്പ തല യോഗത്തിൽ ആദ്യ ഘട്ടമായി ഉയർന്നത്. വ്യവസായമേഖലയുമായി ചേർന്നു നാസ്കോമിൻ്റെ നേതൃത്വത്തിൽ ആണ് രാജ്യത്തിന്റെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ കരുത്തു പ്രകടമാക്കുന്ന ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ ഒരുക്കിയത്.
ഇന്ത്യ നിർമിച്ച വിവിധ ഡിപിഐകളായ ആധാർ, യുപിഐ, ഡിജിലോക്കർ, ദിക്ഷ എന്നിവയെയും ഏതുകോണിലും അവ ചെലുത്തുന്ന സ്വാധീനവും ഉയർത്തി കട്ടുകയായിരുന്നു ലക്ഷ്യം. ജി20 അംഗരാജ്യങ്ങളിലെ ഷെർപ്പകൾക്കും മറ്റു പ്രമുഖർക്കും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന തായിരുന്നു ഈ സോണുകൾ.
, ഡിപിഐ ഉപയോഗിച്ചു സാമൂഹ്യ‑സേവന‑വിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പുതിയ സമീപനം വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കുകണ്ടായ നേട്ടം പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചു.
ഇതിനൊപ്പം, ജി20 അംഗങ്ങളിലും താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും സമാനമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളും അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുന്നതിനും ഏകീകൃത ചട്ടക്കൂടു സൃഷ്ടിക്കുന്നതിനും ഇതു സഹായിക്കു മെന്നാണ് പ്രതീക്ഷ. കൂടാതെ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റൽ, പേറ്റിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളിൽ നിന്നുള്ള, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഡിപിഐകളിൽ നിർമിച്ച, വിവിധ ഡിജിറ്റൈസേഷൻ സംരംഭങ്ങളും എക്സ്പീരിയൻസ് സോണുകളും പ്രദർശിപ്പിചു.
English Summary:2nd Sherpa meeting to set up common digital infrastructure experience zones
You may also like this video