Site iconSite icon Janayugom Online

300 കോടി ഡോളറിന്റെ കരാര്‍; യുഎസില്‍ നിന്ന് ഇന്ത്യ ഡ്രോണുകള്‍ വാങ്ങുന്നു

DroneDrone

യുഎസില്‍ നിന്നും 300 കോടി ഡോളറിന്റെ 30 സായുധ പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാര്‍ സാധ്യമായാല്‍ ഡ്രോണുകള്‍ വാങ്ങുന്ന നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത ആദ്യത്തെ രാജ്യമായി ഇന്ത്യ മാറും.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് കരാര്‍ പ്രഖ്യാപനം ഉണ്ടായത്. ആദ്യം 10 ഡ്രോണുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് 30 ആയി ഉയര്‍ത്തി. കര,നാവിക,വ്യോമ സേനകള്‍ക്ക് 10 വീതം ഡ്രോണുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എംക്യു 9ബി സീ ഗാർഡിയൻ’ വിഭാഗത്തിലുള്ള പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനാണ് തീരുമാനം. ഇവയ്ക്ക് വളരെ ദൂരത്തില്‍ നിന്നും പോലും വ്യോമാക്രമണങ്ങള്‍ നടത്താന്‍ ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish Sum­ma­ry: $ 3 bil­lion deal; India buys drones from US

You may like this video also

Exit mobile version