ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ഫ്രാന്‍സ് ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഔറേലിയൻ ചൗമേനി, കിങ്സ്‍ലി കോമാൻ, കോലോ മഔനി എന്നിവര്‍ക്ക് നേരെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വംശീയാധിക്ഷേപം നടത്തിയത്. മത്സരത്തിന്റെ അധികസമയത്ത് കോലോ മഔനി ഒരു സുവർണാവസരം പാഴാക്കിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ കോമാനും ചൗമേനിയും തങ്ങളുടെ കിക്കുകൾ പാഴാക്കി.
ചൗമേനി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമന്റ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ട് വന്നപ്പോൾ മഔനിക്ക് കമന്റ് ബോക്സ് പൂട്ടിക്കെട്ടേണ്ടി വന്നു. കോമാനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ക്ലബ്ബ് ബയേൺ മ്യൂണിക്ക് രംഗത്ത് വന്നിട്ടുണ്ട്. വംശീയാധിക്ഷേപങ്ങളെ അപലപിക്കുന്നു എന്നും ഫുട്ബോളിൽ അതിനു സ്ഥാനമില്ലെന്നും ബയേൺ കുറിച്ചു. അധിക്ഷേപങ്ങളെ മെറ്റയും അപലപിച്ചു. അത്തരം കമന്റുകൾ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ, കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെയും സമാനമായി വംശീയമായി അധിക്ഷേപം ഉണ്ടായിരുന്നു.
English Summary: 3 French soccer players subjected to racial abuse after World Cup loss
You may also like this video