ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്രെറ്റംബര്‍ഗിലാണ് അപകടം നടന്നത്. ഫ്രഞ്ച് അതിര്‍ത്തിയായ ബിബെറാച്ച് ജില്ലയില്‍വെച്ച് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. ട്രെയിൻ സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുകയായിരുന്നു. രണ്ട് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറിലധികം പേര്‍ സമയം ട്രെയിനിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ജില്ലാ അഗ്നിശമന സേനാ മേധാവി പറഞ്ഞു. പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല.
ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

