മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനെന്ന പേരില്‍ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയതായി പരിശോധനയില്‍ കണ്ടെത്തി.
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്.
ന്യൂമോണിയ മാറാൻ ‘മന്ത്രവാദം’; 51 തവണ ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

