എറണാകുളം വാഴക്കുളത്ത് നിയന്ത്രണംവിട്ട പാഴ്‌സല്‍ വാഹനം ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകള്‍ അല്‍ന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ കമ്പനിയുടെ പാഴ്‌സല്‍ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നു പേരും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ എല്‍ദോസിനും പരിക്കേറ്റു.
English Summary: 3 people died including a two and a half year old girl
You may also like this video