Site iconSite icon Janayugom Online

അധ്യാപകനെ മര്‍ദ്ദിക്കാൻ ശ്രമിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ

തമിഴ്നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ മധനൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനെ മര്‍ദ്ദിക്കാൻ ശ്രമിച്ച മൂന്ന് വിദ്യര്‍ത്ഥികളെ സസ്പെൻഡ് ചെയ്തു. ബോട്ടണി അധ്യാപകനായ സജ്ഞയ് ഗാന്ധിയെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കള്‍ മര്‍ദ്ദിക്കാൻ ശ്രമിച്ചത്. റെക്കോഡ് ബുക്ക് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അധ്യാപകൻ ആവശ്യപ്പെട്ടിരുന്നു.

ക്ലാസ് മുറിയില്‍ ഉറങ്ങിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദിക്കാനുള്ള പ്രേരണയായത്. മാരി എന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപകനു നേരെ കൈ ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Eng­lish summary;3 stu­dents sus­pend­ed for abus­ing, try­ing to attack teacher in TN’s Tiru­pathur district

You may also like this video;

Exit mobile version