വടകരയിൽ റെഡിമെയ്ഡ് ഷോറൂമിന്റെ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി 3 വയസ്സുകാരൻ . ഫയർഫോഴ്സ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
വടകര ഫയർ ഫോഴ്സ് വാതിൽ തകർത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ വില്യാപള്ളി സ്വദേശിയായ 3 വയസ്സുകാരന്‍ അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിനകത്ത് കുടുങ്ങുകയായിരുന്നു.

