മലപ്പുറത്ത് മൂന്നുവയസ്സുകാരിയെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമിച്ചു. കോട്ടയ്ക്കൽ പണിക്കർകുണ്ട് സ്വദേശി ഫാത്തിമ സെന്നയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ നായ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും ചേർന്ന് നായയെ കമ്പു ഉപയോഗിച്ച് അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കഴുത്തിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പത്തോളം മുറിവുകളുണ്ട്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 3 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; ഗുരുതര പരുക്ക്

