Site icon Janayugom Online

മൂന്നര വയസുകാരിയെ സ്കൂള്‍ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു: സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

മൂന്നരവയസുകാരിയെ സ്കൂള്‍ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോള്‍ വസ്ത്രം മാറിയിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഒരു കൗണ്‍സിലിങ്ങിനായി കുട്ടിയെ വീട്ടുകാര്‍ കൊണ്ട് പോയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അടുത്ത ദിവസം സ്‌കൂളിലെത്തിച്ചപ്പോള്‍ ഡ്രൈവറെ കുട്ടി തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പീഡന വിവരം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിക്കും.

Eng­lish Sum­ma­ry: 3‑year-old girl raped inside school bus
You may also like this video

Exit mobile version