Site iconSite icon Janayugom Online

സിനിമ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി 30 കോടി തട്ടിയെടുത്തു; ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍

ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. തന്റെ മരിച്ചുപോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി 30 കോതി രൂപ തട്ടിയെടുത്തുവെന്ന ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. വിക്രമിനെ കൂടാതെ ഭാര്യ ശ്വേതാംബരി ഭട്ട് മകള്‍ കൃഷ്ണ ഉള്‍പ്പെടെ മറ്റ് ആറ് പേര്‍ക്കുമെതിരെ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

രാജസ്ഥാൻ, മുംബൈ പൊലീസ് സംഘങ്ങള്‍ നടത്തിയ സംയുക്തമായ തെരച്ചിലിനൊടുവിലാണ് വിക്രമിനെ ഭാര്യാസഹോദരിയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഉദയ്പുരിലേക്ക് കൊണ്ടുപോകാനായി രാജസ്ഥാന്‍ പൊലീസ് ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ സമര്‍പ്പിക്കും.

ഒരാഴ്ച മുമ്പാണ് ഉദയ്പുര്‍ പൊലീസ് വിക്രം ഭട്ടിനും ഭാര്യയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയയുടെ പരാതിയിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും ഇപ്പോള്‍ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതും. മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുര്‍ദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ പറയുന്നു.

Exit mobile version