നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയാണ് കസ്റ്റംസ് പിടികൂടിയത്. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്.
സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് യുവതി ശ്രമിച്ചത്. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
English Summary;30 lakhs worth of gold inside a sanitary napkin; The woman is under arrest
You may also like this video

