Site iconSite icon Janayugom Online

നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും, ഫോട്ടകള്‍ക്കുമിടയില്‍ അനധികൃതമായി സൂക്ഷിച്ച 30ലിറ്റര്‍ മദ്യം കണ്ടെത്തി

നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും, ഫോട്ടോകള്‍ക്കുമിടിയില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ 30ലിറ്റര്‍ മദ്യം കണ്ടെത്തി. 

തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്.

Exit mobile version