മദ്യത്തിന് ഏർപെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി ദുബായ്. ഒരു വർഷത്തേക്കാണ് നിർത്തിവയ്ക്കുന്നത്. പുതിയ തീരുമാനം ജനുവരി 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ലഹരിപാനീയങ്ങളുടെ വില കുറഞ്ഞു.
ലഹരിപാനീയങ്ങൾ നിയമപരമായി വാങ്ങാൻ അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസുകൾ സൗജന്യമായി ലഭിക്കും. അപേക്ഷിക്കാൻ സാധുവായ എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ വിനോദസഞ്ചാരികൾക്ക് പാസ്‌പോർട്ട് ആവശ്യമാണ്.
21 വയസിന് മുകളിലുള്ളവർക്ക് മാത്രമെ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. ദുബൈയിലെ മദ്യവിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്റെ വില കുറയും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബൈയിൽ മദ്യ വിൽപന വർധിക്കും.
English Summary: 30 percent tax on alcohol sales suspended by Dubai Municipality
You may also like this video