Site icon Janayugom Online

ദുബായിൽ മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി

മദ്യത്തിന്​ ഏർപെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി ദുബായ്. ഒരു വർഷത്തേക്കാണ് നിർത്തിവയ്ക്കുന്നത്. പുതിയ തീരുമാനം ജനുവരി 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ലഹരിപാനീയങ്ങളുടെ വില കുറഞ്ഞു.

ലഹരിപാനീയങ്ങൾ നിയമപരമായി വാങ്ങാൻ അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസുകൾ സൗജന്യമായി ലഭിക്കും. അപേക്ഷിക്കാൻ സാധുവായ എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ വിനോദസഞ്ചാരികൾക്ക് പാസ്‌പോർട്ട് ആവശ്യമാണ്.

21 വയസിന്​ മുകളിലുള്ളവർക്ക്​ മാത്രമെ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്​. ദുബൈയിലെ മദ്യവിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത്​ ഒഴിവാക്കി​യതോടെ മദ്യത്തിന്റെ വില കുറയും. കുറഞ്ഞ വിലക്ക്​ മദ്യം വാങ്ങാൻ​ മറ്റ്​ എമിറേറ്റുകളെയാണ്​ ആശ്രയിച്ചിരുന്നത്​. ഇതോടെ, ദുബൈയിൽ മദ്യ വിൽപന വർധിക്കും.

Eng­lish Sum­ma­ry: 30 per­cent tax on alco­hol sales sus­pend­ed by Dubai Municipality
You may also like this video

Exit mobile version