രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം മാല്‍വെയര്‍ ആക്രമണങ്ങളില്‍ 31 ശതമാനം വര്‍ധനയാണുണ്ടായത്. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ സോണിക്‌വാളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സൈബര്‍ നുഴഞ്ഞുകയറ്റ ശ്രമവും റാന്‍സംവെയര്‍ ആക്രമണവും വര്‍ധിച്ചു. നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 10 ശതമാനം വർധനവും റാൻസംവെയര്‍ ആക്രമണങ്ങളിൽ 53 ശതമാനം വർധനവും ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് സ്വയം പ്രതിരോധം ശക്തിപ്പെടുത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുന്ന ഐഒടി ആക്രമണങ്ങളില്‍ 84 ശതമാനം വര്‍ധനയും അനധികൃത ക്രിപ്റ്റോ ഖനനത്തില്‍ 116 ശതമാനം വര്‍ധനവുമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. മറ്റ് പ്രദേശങ്ങളിൽ മാല്‍വെയർ ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അവ ഭയാനകമാംവിധം ഉയർന്ന നിലയിലാണ് തുടരുന്നതെന്ന് സോണിക് വാള്‍ വൈസ് പ്രസിഡന്റ് ദേബാശിഷ് മുഖർജി പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സൈബര്‍ ഭീഷണിയുയര്‍ത്തുന്നവര്‍ തങ്ങളുടെ ആക്രമണത്തിന്റെ വ്യാപ്തി വിപുലീകരിക്കുകയും വ്യത്യസ്ത രീതികൾ അവലംബിക്കുകയും വിവിധ മേഖലകളെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary;31 percent increase in cyber attacks
You may also like this video