Site iconSite icon Janayugom Online

ഇന്ത്യാ-പാക് സംഘർഷത്തെ തുടർന്ന് അടച്ച 32 വിമാനത്താവളങ്ങള്‍ തുറന്നു

ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷം ശക്തമായതിനെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ബന്ധപ്പെട്ട വ്യോമയാന അധികാരികളും നിർദേശം നൽകി. സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) സിവിൽ ഏവിയേഷൻ ആവശ്യങ്ങൾക്കായി ഈ വിമാനത്താവളങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മെയ് 12 ന് രാവിലെ 10:30 മുതൽ പുനരാരംഭിച്ചതായി ചണ്ഡീഗഡ് വിമാനത്താവള അതോറിറ്റി അറിയിച്ചു.

Exit mobile version