Site iconSite icon Janayugom Online

33 ദശലക്ഷം പാസ്‌വേഡുകള്‍ ചോര്‍ന്നു

last passlast pass

ഓണ്‍ലൈനുകളില്‍ പാസ്‌വേഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഉപയോഗിച്ചുവന്നിരുന്ന ‘ലാസ്റ്റ്പാസ്’ ഹാക്ക് ചെയ്തു.
ആഗോളതലത്തില്‍ 33 ദശലക്ഷത്തിലധികം ആളുകള്‍ ലാസ്റ്റ്പാസ് ഉപയോഗിച്ചു വരുന്നുണ്ട്. ഒരു ഹാക്കർ ലാസ്റ്റ്പാസ് സെര്‍വറുകളില്‍ കടന്നുകയറി സോഴ്‌സ് കോഡും ഉടമസ്ഥാവകാശ വിവരങ്ങളുമടക്കം മോഷ്ടിച്ചതായി ട്വിറ്ററില്‍ ലാസ്റ്റ്പാസ് പറഞ്ഞു. അതേസമയം ഏതെങ്കിലും ഉപഭോക്താവിന്റെ പാസ്‌വേര്‍ഡ് ചോര്‍ത്തിയതായി വിശ്വസിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.
ലാസ്റ്റ്‌പാസ് വികസിപ്പിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ജീവനക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിലാണ് ഹാക്കര്‍ കടന്നുകൂടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാസ്‌വേഡ് വോള്‍ട്ടുകളിലേക്ക് കടന്നുകയറാനായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെ ഏറ്റവും ജനപ്രിയമായ പാസ്‌വേഡ് മാനേജര്‍ സോഫ്റ്റ്‌വേറുകളിലൊന്നാണ് ലാസ്റ്റ്പാസ്. 

Eng­lish Sum­ma­ry: 33 mil­lion pass­words leaked

You may like this video also

Exit mobile version