Site iconSite icon Janayugom Online

ബിഹാറില്‍ രണ്ട് ദിവസത്തിനിടെ 33 പേര്‍ മിന്നലേറ്റ് മരിച്ചു

ബിഹാറില്‍ രണ്ട് ദിവസത്തിനുള്ളില്‍ 33 പേര്‍ മിന്നലേറ്റ് മരിച്ചു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കര്‍ഷകരും തുറസായ പ്രദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് മരിച്ചവരില്‍ കൂടുതല്‍ പേരും, നളന്ദ, വൈശാലി, ബങ്ക, പട്ന, ഷെയ്ഖ്പുര, നവാഡ, ജെഹ്നാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂര്‍ ജില്ലകളിലാണ് മിന്നലേറ്റ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 

മിന്നല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിഹാര്‍ ദുരന്തനിവാരണ മന്ത്രി വിജയ്‌കുമാര്‍ മണ്ഡല്‍ പറഞ്ഞു. ഇടിമിന്നലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
2024ല്‍ കുറഞ്ഞത് 243 പേരും 2023ല്‍ 275 പേരും ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. 

Exit mobile version