Site iconSite icon Janayugom Online

യുഎസിലെ അതിശൈത്യം; മരണം 35 ആയി

യുഎസിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. 22 കോടി ആളുകൾക്ക് അതിശൈത്യത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയതായി ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. യാത്രാ തടസ്സങ്ങൾ രൂക്ഷമായതിനാൽ ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ സ്ഥിതിഗതികൾ അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

മഞ്ഞുമൂടിയതിനാൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകൾ തകരാറിലാകുകയും ചെയ്ത തെക്കൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. മധ്യ അറ്റ്‌ലാന്റിക് മേഖലയിലും വൈദ്യുതി മുടക്കം നേരിടുന്നതായും മണിക്കൂറുകളോളം തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തെക്കൻ റോക്കീസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഏകദേശം 2000 മൈൽ ദൂരം കൊടുങ്കാറ്റ് വീശി. തുടർന്ന് 20 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 14 കോടിയാളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൊടുങ്കാറ്റ് വീശിയതോടെ മിഡ് വെസ്റ്റിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. തുടർന്ന് യാത്രാ മാർഗങ്ങൾ തടസ്സപ്പെട്ടു. ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവടങ്ങളിൽ ഈ ദിവസങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version