ഉക്രെയ്‌നിലെ നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ സമയമെടുക്കുമെങ്കിലും അവസാനം വിജയം ഉണ്ടാകുമെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ ഷെല്ലാക്രമണം രൂക്ഷമായതോടെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.
ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകുന്നതൊഴിച്ച് പ്രത്യേക അനുമതിയില്ലാതെ നഗരത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചു. തലസ്ഥാനമായ കീവ് ഉക്രെയ്‌നിന്റെ ഹൃദയമാണ്, അത് പ്രതിരോധിക്കപ്പെടും. നിലവില്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും പ്രതീകവും പ്രവര്‍ത്തന അടിത്തറയുമായ കീവ് ഞങ്ങള്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Engish summary; 35-hour curfew in the Ukrainian capital Kiev
You may also like this video;