Site iconSite icon Janayugom Online

പരാജയപ്പെട്ടത് 35 ലക്ഷം പത്താം ക്സാസ് വിദ്യാര്‍ത്ഥികള്‍; കേരളത്തിന്റേത് മികച്ച വിജയം

പോയവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയവരില്‍ 35 ലക്ഷം പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. 7.5 ലക്ഷം പേര്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. 27.5 ലക്ഷം പേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായും ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രീയ വിദ്യാഭ്യാസ ബോര്‍ഡുകളുടെയും പരീക്ഷഫലം വിശകലനം ചെയ്താണ് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 60 സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളിലെ വിവരങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ടെന്ന് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു. ഇത്തരം സ്കൂളുകളില്‍ പരിശീലനം ലഭിച്ച വളരെക്കുറച്ച് അധ്യാപകരാണുള്ളത്. ഒരു സ്കുളില്‍ ശരാശരി 10 അധ്യാപകര്‍ എന്ന നിലയിലാണത്. മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെ കൂടുതല്‍ സേവനം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
4.5 ലക്ഷം കുട്ടികളാണ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷയ്ക്കെത്തിയത്. ഓപ്പണ്‍ സ്കൂള്‍ വഴി പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരാജയ നിരക്ക് 47 ല്‍ നിന്ന് 55 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.
തമിഴ്നാട്, ചത്തീസ്ഗഢ്, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് പത്താം ക്ലാസില്‍ പരാജയപ്പെട്ടവരില്‍ 85 ശതമാനവും. മേഘാലയയില്‍ 57, മധ്യപ്രദേശില്‍ 61, ജമ്മുകശ്മീരില്‍ 62 ശതമാനം വിദ്യാര്‍ത്ഥികളുമാണ് പത്താം ക്ലാസില്‍ വിജയിച്ചത്.
കേരളത്തിലെ വിജയനിരക്ക് 99.89 ശതമാനമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിവാന്മാരും പഠിക്കാന്‍ തുല്യ അവസരം ലഭിക്കുന്നവരുമാണെന്ന് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബിന്റെ വിജയ ശതമാനം 97.8 ശതമാനമാണ്.

Eng­lish Summary;35 lakh 10th class stu­dents failed; Ker­ala’s is a great success
You may also like this video

Exit mobile version