Site icon Janayugom Online

35 രൂ​പ​യെ​ച്ചൊ​ല്ലി വാക്കുത​ർക്കം;​ മ​ർ​ദ​ന​മേ​റ്റ യു​വാ​വ് മരിച്ചു

സി​ഗ​ര​റ്റ് വാ​ങ്ങി​യ 35 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തു​ട​ർ​ന്നു മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രിച്ചു. വാ​ണി​യ​ക്കാ​ട് ക​ണ്ട​ൻ​ത​റ വീ​ട്ടി​ൽ മ​നു (35) ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽവച്ച് മരിച്ചത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് മ​നു​വി​നെ വാ​ണി​യ​ക്കാ​ട് ബീ​വ​റേ​ജ​സി​നു സ​മീ​പം ക​ട​ ന​ട​ത്തു​ന്ന സ​ജ്ജ​ൻ, ഇ​യാ​ളു​ടെ അനുജൻ സാ​ജു, കൂ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. സ​ജ്ജന്റെ ക​ട​യി​ൽ​നി​ന്നു സി​ഗ​ര​റ്റ് വാ​ങ്ങി​യ ഇ​ന​ത്തി​ൽ 35 രൂ​പ മ​നു നൽകാനുണ്ടായിരുന്നു.

ഇ​തു പി​ന്നീ​ട് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​വി​ടെ എ​ത്തി​യ സാ​ജു​വും കൂ​ട്ടു​കാ​ര​നും ചേ​ർ​ന്ന് മ​നു​വി​നെ മ​ർ​ദി​ക്കു​ക​യും ചെയ്തത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പി​ന്നീ​ടു വീ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ നിലയിലായിരുന്നു.

ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സാ​ജു​വി​നെ​യും കൂ​ട്ടു​കാ​ര​നെ​യും പൊ​ലീ​സ് നേ​ര​ത്തേ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ലാ​യിരുന്ന സജ്ജനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

eng­lish summary;35 rupees for ver­bal argu­ment; young man dies after being beaten

you may also like this video;

Exit mobile version