Site iconSite icon Janayugom Online

കൊല്ലത്ത് ഒന്‍പതുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു, 35 കാരന്‍ പോക്സോ കേസി‍ല്‍ പിടിയില്‍

കൊല്ലം അഞ്ചലില്‍ ഒന്‍പതു കാരനം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരന്‍ പോക്സോ കേസില്‍ പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കാണിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍ ആണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു.
രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.

Exit mobile version