Site iconSite icon Janayugom Online

ഛത്തീസ്ഗഢില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി. 65 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച 27 പേർ ഉൾപ്പെടെയുള്ളവരാണ് പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. 12 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. മുൻ മാവോയിസ്റ്റുകളുടെ പുനരധിവാസവും പുനഃസംയോജനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള “പൂന മാർഗേം” കാമ്പയിനിന്റെ ഭാഗമായാണ് കീഴടങ്ങൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ 20 മാസത്തിനിടെ, 508 മാവോയിസ്റ്റുകൾ ദന്തേവാഡയിൽ കീഴടങ്ങി. അതിൽ 165 പേർ പ്രതിഫലം വാങ്ങിയവരാണ്. സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയം പ്രകാരം, കീഴടങ്ങുന്ന ഓരോ കേഡറിനും 50,000 രൂപ അടിയന്തര സഹായവും നൈപുണ്യ വികസന പരിശീലനം, കൃഷിഭൂമി തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ പലരും സമീപ കാലത്ത് പ്രധാന സംഭവങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version