കോവിഡ് സാഹചര്യത്തിൽ ജനുവരി 15 വരെ റാലിയും റോഡ് ഷോയും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയ പശ്ചാത്തലത്തിൽ പ്രചാരണം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി രാഷ്ട്രീയ പാർടികൾ. ട്വിറ്റർ, ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യുപിയിലടക്കം സജീവം.
വാഹനങ്ങളിൽ വലിയ എൽഇഡി സ്‌ക്രീന്‍ ഘടിപ്പിച്ച് നേതാക്കളുടെ പ്രസംഗവും മറ്റും ലൈവായി എത്തിക്കും. പ്രധാന നേതാക്കളുടെ ‘ത്രീഡി’ വെർച്വൽ റാലികളുമുണ്ടാകും. ഡിജിറ്റൽ പ്രചാരണത്തിനായി കോൺഗ്രസ് ഡൽഹിയിലെ പാർടി ആസ്ഥാനത്ത് പ്രത്യേകസംവിധാനമൊരുക്കി. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികളിലും ഗ്രീൻ റൂമുകളൊരുക്കി.
മുതിർന്ന നേതാക്കളുടെ ത്രിഡി റാലിയും പദ്ധതിയിടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ ബിജെപി മുന്നിലാണ്. യുപിയിലടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പാർടി പ്രവർത്തകരുടെ വാട്‌സാപ് ഗ്രൂപ്പുകൾ ബിജെപിക്കുണ്ട്.
പത്ര–- ദൃശ്യ–- ഡിജിറ്റൽ മാധ്യമ പരസ്യങ്ങൾവഴിയുള്ള പ്രചാരണത്തിലും ബിജെപി മുന്നിലാണ്. എസ്‌പിയും ബിഎസ്‌പിയും ഡിജിറ്റൽ പ്രചാരണത്തിൽ പിന്നിലാണ്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ എഎപിയും ഡിജിറ്റൽ പ്രചാരണം സജീവമാക്കി.
English Sumamry: 3D Rally Now; Political parties convert campaign into digital form
You may also like this video: