അമേരിക്കയില്‍ സ്ഥിരതാമസവും ജോലിയും ഉറപ്പാക്കുന്ന ഗ്രീന്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയവരില്‍ 4.24 ലക്ഷം പേരും കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റോ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച വിശകലനം നടത്തിയത്.
11 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. പുതിയതായി ഗ്രീന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരും. 4.24 ലക്ഷത്തോളം പേര്‍ ഈ കാലയളവില്‍ മരിക്കും. അതില്‍ 90 ശതമാനത്തോളം ഇന്ത്യക്കാരായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഗ്രീന്‍കാര്‍ഡ്, എച്ച്1 ബി വിസ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം മാത്രം 18 ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ അടിസ്ഥാനമാക്കിയുള്ള 80,324 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
English Summary:4.24 lakh applicants may die without getting green card
You may also like this video