പീരുമേട് താലൂക്കിലെ പരുന്തുംപാറയിൽ നാലേമുക്കാൽ ഏക്കർ കയ്യേറ്റഭൂമി സർക്കാർ പിടിച്ചെടുത്തു. മഞ്ചുമല വില്ലേജിൽ രണ്ടര ഏക്കർ, പീരുമേട് വില്ലേജിൽ രണ്ട് ഏക്കർ, 25 സെന്റ് എന്നിങ്ങനെ മൂന്നു കയ്യേറ്റങ്ങളാണ് റവന്യു സംഘം ഒഴിപ്പിച്ചത്. സർക്കാർ ഭൂമിയെന്ന ബോർഡും ഇവിടെ സ്ഥാപിച്ചു. താലൂക്കിന്റെ മറ്റു പ്രദേശങ്ങളിലെ കയ്യേറ്റങ്ങളും പരിശോധിച്ച് വരികയാണ്.
ഒരാഴ്ച മുമ്പ് പരുന്തുംപാറ മേഖലയിൽ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൂന്നു കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചു ബോർഡ് സ്ഥാപിച്ചത്. മഞ്ചുമല വില്ലേജിൽപ്പെട്ട രണ്ടര ഏക്കറിലും പീരുമേട്ടിലെ രണ്ട് ഏക്കറിലും കയ്യേറ്റം നടത്തിയവർ സ്ഥലത്തില്ല. സഫറുദീൻ എന്നയാളാണ് 25 സെന്റ് കൈവശപ്പെടുത്തിയത്. ഇവിടെ 10 സെന്റ് വാങ്ങിയ ശേഷം അതിനോട് ചേർന്നുള്ള 25 സെന്റ് വളച്ചുകെട്ടി എടുക്കുകയായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ ജി ജീവ, വില്ലേജ് ഓഫീസർമാരായ സജി ജോസഫ്, ഇന്ദിരകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിക്കൽ.
English Summary: 4.75 acres of encroached land was recovered in Peerumet
You may also like this video