Site iconSite icon Janayugom Online

24 കാരറ്റ് സ്വ​ർ​ണ്ണ​പ്പാളി; വൈറല്‍ ഐസ്ക്രീമിന്റെ വില കേട്ടാല്‍ ഞെട്ടും

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് പോലും ഐസ്ക്രീം നാവിന്‍ തുമ്പില്‍ രൂചി പകരും. നല്ല തണുപ്പന്‍ ഐസ്ക്രീമുകള്‍ നുണഞ്ഞു കഴിക്കാന്‍ ആഗ്രിക്കാത്തവരായിട്ട് ആരാണ് ഉളളത്. കടകളില്‍ പല നിറത്തിലും രുചിയിലും എത്തുന്ന ഐസ്ക്രീമുകള്‍ക്ക് എന്നും ഏറെ ടിമാന്‍ഡാണ്. പത്തു രൂപ മുതല്‍ വിലവരുന്ന ഐസ്ക്രീമുകള്‍ക്ക് 1000 രൂപ വില കടന്നിരിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.എന്നാല്‍ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ഗോ​ൾ​ഡ​ൻ ഐ​സ്ക്രീ​മി​ന്‍റെ വീ​ഡി​യോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റലായി മാറിക്കൊണ്ടിരിക്കുന്നത്. 

അ​ഭി​ന​വ് ജെ​സ്‌​വാ​നി എ​ന്ന ഫു​ഡ് ബ്ലോ​ഗ​റാ​ണ് ഗോള്‍ഡന്‍ ഐസ്ക്രീം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗ​ണി, ഡ്രൈ ​ഫ്രൂ​ട്ട്സ്, ക്ര​ഞ്ച്, ചോ​ക്ലേ​റ്റ് ചി​പ്സ്, ചോ​ക്ലേ​റ്റ് സോ​സ്, എ​ന്നി​വ ചോ​ക്ലേ​റ്റ് കോ​ണി​ൽ നി​റ​ച്ച​തി​നു മു​ക​ളി​ലേ​ക്കാ​ണ് ഐ​സ്ക്രീം വ​യ്ക്കു​ന്ന​ത്. അവയുടെ മുകളില്‍ ഭക്ഷ്യയോഗ്യമായ സ്വ​ർ​ണ്ണ​പാ​ളി​കൊ​ണ്ട് പൊ​തി​ഞ്ഞെ​ടു​ത്ത് അ​തി​ലേ​ക്കു മി​നി മാ​ക്രോ​ൺ​സും റൂ​ബി ബോ​ളും വ​ച്ച് അ​ല​ങ്ക​രി​ക്കു​ന്നു. ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ർ​ണ്ണ​പ്പാ​ളി​യിലാണ് ഐസ്ക്രീം പൊ​തി​ഞ്ഞെ​ടു​ക്കു​ന്നത്. ഇവിടെ എത്തി ഐ​സ്ക്രീം ഒന്ന് രു​ചി​ച്ചു നോക്കണമെങ്കില്‍ ടാ​ക്സ് ഉ​ൾ​പ്പെ​ടാ​തെ 500 രൂ​പ വില നല്‍കണമെന്ന് മാത്രം. 

ENGLISH SUMMARY:24 carat gold plate; The price of viral ice cream is shocking
You may also like this video

Exit mobile version